സിതാരെ സമീന്‍ പര്‍; ആമീര്‍ ഖാന്റെ പുതിയ ചിത്രം ഒരുങ്ങുന്നു

മുംബൈ: ഇടവേളക്ക് ശേഷം ആമിര്‍ ഖാന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ചിത്രത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. എന്നാല്‍ ചിത്രത്തിന്റെ പേര് ‘സിതാരെ സമീന്‍ പര്‍’എന്നാണെന്ന് ആമീര്‍ പറഞ്ഞു. 2007 ല്‍ ഇറങ്ങിയ താരെ സമീന്‍ പറിന് സമാനമായ പ്രമേയമാണ് പറയുന്നത് എന്നാല്‍ അതില്‍ നിന്നും പത്ത് മടങ്ങ് മുന്നിലാണ് ഞങ്ങള്‍ ഈ സിനിമ ചെയ്യുക. താരേ സമീന്‍ പര്‍ ഒരു ഇമോഷണല്‍ ചിത്രമാണെങ്കില്‍ ഈ ചിത്രം നിങ്ങളെ ചിരിപ്പിക്കും. ആ ചിത്രം നിങ്ങളെ കരയിപ്പിച്ചു, ഈ ചിത്രം നിങ്ങളെ ആനന്ദിപ്പിക്കുമെന്ന് ആമിര്‍ പറഞ്ഞു.

‘എന്നാല്‍ പ്രമേയം ഒന്നാണ് എന്നതിനാലാണ് സമാനമായ പേര് വളരെ ചിന്തിച്ച് ഇട്ടിരിക്കുന്നത്. നമ്മുക്കെല്ലാം തിരച്ചടികളും, ബലഹീനതകളും ഉണ്ടാകും. എന്നാല്‍ എല്ലാവരും സ്‌പെഷ്യലാണ്. താരേ സമീന്‍ പറില്‍ ഇത്തരത്തിലുള്ള ഇഷാന്‍ എന്ന കുട്ടിയുടെ അതിജീവനവും അതിന് അവനെ സഹായിക്കുന്ന ടീച്ചറുമാണ് പ്രമേയം എന്നാല്‍ പുതിയ ചിത്രത്തില്‍ ഇത്തരത്തിലുള്ള ഒന്‍പത് കുട്ടികളാണ് ഉള്ളത്. അവര്‍ ഇതില്‍ എന്റെ കഥാപാത്രത്തെ സഹായിക്കുകയാണ്. നേരെ തിരിച്ചാണ് കാര്യങ്ങള്‍’ എന്നും ആമീര്‍ കാട്ടിച്ചേര്‍ത്തു.

പിടിഐ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആമിര്‍ മൂന്ന് ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു എന്നാണ് വിവരം. ആമിറിന്റെ മുന്‍ ഭാര്യ കിരണ്‍ റാവു സംവിധാനം ചെയ്യുന്ന ലാപ്പട്ട ലേഡീസ്, അദ്ദേഹത്തിന്റെ മകന്‍ ജുനൈദ് ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം. ഇതിനൊപ്പം രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്യുന്ന ലാഹോര്‍ 1947 എന്നീ ചിത്രങ്ങളാണ് ഇവ. ഇതില്‍ ലാഹോര്‍ 1947ല്‍ സണ്ണി ഡിയോള്‍ ആണ് നായകന്‍.

Top