ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് കരസേന മേധാവി ജനറല്‍ മനോജ് മുകന്ദ് നരവനെ.
ചൈനയുമായി ഉന്നതതലത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കൊപ്പം പ്രാദേശികതലത്തിലും ഇത് വ്യാപിപ്പിക്കുമെന്നും ഒരേ കമാന്‍ഡിലുള്ള സൈനിക ഉദ്യോഗസ്ഥരുമായിട്ടാവും ചര്‍ച്ചകള്‍ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എല്ലാം നിയന്ത്രണവിധേയമണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ചയും ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് കരസേന മേധാവി അറിയിച്ചിരിക്കുന്നത്.
ലഡാക്കിലേക്കും പാങ്‌ഗോങ് തടാക കരയിലേക്കും ചൈനീസ് സൈന്യം കടന്നു കയറിയതോടെയാണ് ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം ആരംഭിച്ചത്.