കോട്ടയം: ശബരിമല ഇടത്താവളമായ എരുമേലിയില്‍ സ്ഥിതി ശാന്തം. സ്ത്രീപ്രവേശനത്തിനെതിരെ എരുമേലിയില്‍ വിവിധ ഹൈന്ദവസംഘടനകളുടെ നേതൃത്വത്തില്‍ ബുധനാഴ്ച നടന്ന പ്രാര്‍ഥനായജ്ഞം സമാധാനപരമായിരുന്നു.
എരുമേലി ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയായിരുന്നു പ്രാര്‍ഥനായജ്ഞം. ഇരുന്നൂറോളം പേരടങ്ങുന്ന പൊലീസ് സേനയെ എരുമേലിയില്‍ വിന്യസിച്ചിട്ടുണ്ട്.