ഹൈദരാബാദ്: ശിവലിംഗം കണ്ടെത്താനായി ദേശീയപാത കുഴിച്ച തെലങ്കാന സ്വദേശി ലഖന്‍ മനോജിനെതിരെ പൊലീസ് കേസെടുത്തു.
ജന്‍ഗോണ്‍ ജില്ലയിലെ പമ്പാര്‍ത്തി ഗ്രാമത്തില്‍ വാറംഗല്‍-ഹൈദരാബാദ് ദേശീയപാതയാണ് 20 അടിയോളം കുഴിച്ചത്.
ദൈവം സ്വപ്നത്തില്‍ വരികയും ഒരു വലിയ ക്ഷേത്രം നിര്‍മ്മിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തതായി മനോജ് പറഞ്ഞു.
പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം ദേശീയപാതയുടെ അടിയില്‍ ഉണ്ടെന്നും അതുപ്രകാരമാണ് റോഡ് കുഴിച്ചതെന്നുമാണ് മൊഴി നല്‍കിയിരിക്കുന്നത്. പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തിയതിനു ശേഷമാണ് കുഴിച്ചത്.
ജന്‍ഗോണ്‍ മുനിസിപ്പല്‍ ചെയര്‍മാനും സംഭവ സ്ഥലത്തുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഗതാഗതം തടസപ്പെടുത്തിയെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നും ആരോപിച്ചാണ് മനോജിനെതിരെ കേസെടുത്തിരിക്കുന്നത്.