നേതൃത്വത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് ശിവദാസന്‍ നായര്‍

തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടികയുമായി ബന്ധപ്പെട്ട് താന്‍ നേതൃത്വത്തെ ആക്ഷേപിച്ചിട്ടില്ലെന്നു കെ പി സി സി മുന്‍ ജനറല്‍ സെക്രട്ടറി കെ ശിവദാസന്‍ നായര്‍. കാരണം കാണിക്കല്‍ നോട്ടീസിന് നല്‍കിയ മറുപടിയില്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ് താന്‍ നടത്തിയത്. സസ്പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്നും കെ ശിവദാസന്‍ നായര്‍ നല്‍കിയ മറുപടിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

ഡി സി സി അധ്യക്ഷന്‍മാരുടെ പട്ടിക വന്നതിന് പിന്നാലെ നേതൃത്വത്തിനെതിരെ കെ ശിവദാനസന്‍ നായര്‍ പരസ്യ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ശിവദാസന്‍ നായരെ ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ നടപടികള്‍ എടുക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു.

 

Top