ശിവഗിരി തീര്‍ഥാടനത്തിന്റെ അവസാനദിവസമായ ജനുവരി 1ന് വനിതാമതില്‍:എസ്എന്‍ഡിപിയില്‍ അതൃപ്തി

തിരുവനന്തപുരം: ശിവഗിരി തീര്‍ഥാടനത്തിന്റെ അവസാനദിവസമായ ജനുവരി ഒന്നിന് വനിതാമതില്‍ സംഘടിപ്പിക്കുന്നതില്‍ എസ്എന്‍ഡിപിയില്‍ അതൃപ്തി. വിവാദങ്ങള്‍ക്കിടെ വനിതാമതിലിന്റെ സംഘാടകസമിതി ഇന്നു തിരുവനന്തപുരത്ത് ചേരും. തുടര്‍കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായാണ് ഇന്നു സമിതി യോഗം ചേരുന്നത്.

സര്‍ക്കാരിന്റെ അഭിമാനപ്രശ്‌നമാണ് വനിതാ മതില്‍. അതുകൊണ്ട് തന്നെ എല്‍ഡിഎഫിനെക്കൂടി അണിചേര്‍ത്ത് മതില്‍ വിജയിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം സംഘാടക സമിതിയില്‍ വനിതകളില്ലെന്ന ആക്ഷേപമുയര്‍ന്നതോടെ കഴിഞ്ഞ ദിവസം ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ കെ.ശാന്തകുമാരിയുടെ നേതൃത്വത്തില്‍ 21 അംഗ സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തിരുന്നു.

ശബരിമല യുവതീ പ്രവേശവുമായി വനിതാ മതിലിനു ബന്ധമില്ലെന്നും അതുകൊണ്ടു തന്നെ പങ്കെടുക്കുമെന്നും വെള്ളാപ്പള്ളിയും അറിയിച്ചിരുന്നു. അതേസമയം ഹാദിയ വിഷയത്തിലടക്കം സി.പി. സുഗതന്റെ നിലപാടുകളില്‍ എതിര്‍പ്പുണ്ടെങ്കിലും സംഘാടകസമിതി ജോയിന്റ് കണ്‍വീനറായി തുടരട്ടെയന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേര്‍ന്ന യോഗം തീരുമാനിച്ചത്.

Top