ഇരുമ്പുതിരൈ സംവിധായകന്‍ ഒരുക്കുന്ന ചിത്രത്തിലൂടെ ശിവകാര്‍ത്തികേയനും അര്‍ജുനും ഒന്നിക്കുന്നു. ആര്‍ ഡി രാജയുടെ 24 എഎം സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശിവകാര്‍ത്തികേയന്‍ തന്നെയാണ് ട്വിറ്ററിലൂടെ വാര്‍ത്ത പുറത്തുവിട്ടത്.
‘പി എസ് മിത്രന്‍ ടീമിനൊപ്പം വര്‍ക്ക് ചെയ്യുന്നതില്‍ ഒരുപാട് സന്തോഷിക്കുന്നു.’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇത് ഒരു ത്രില്ലര്‍ ചിത്രമായിരിക്കും. ജോര്‍ജ് സി വില്യംസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. റൂബനാണ് എഡിറ്റിങ്. സംഗീതം യുവന്‍ ശങ്കര്‍ രാജ.