ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ കൊണ്ട് തമിഴ് സിനിമാ മേഖലയില്‍ ചുവടുറപ്പിച്ച നടനാണ് ശിവകാര്‍ത്തികേയന്‍. നടന്‍ എന്നതിലുപരി ഗാനരചയിതാവ് കൂടിയാണ് ശിവകാര്‍ത്തികേയന്‍. ഇപ്പോള്‍ താരത്തിന്റെ മകള്‍ ആരാധനയും ഗാനാലാപന രംഗത്തേക്ക് ചുവടുവെച്ചിരിക്കുകയാണ്.
ഐശ്വര്യ രാജേഷ് പ്രധാന വേഷത്തിലെത്തുന്ന കനാ എന്ന ചിത്രത്തിനു വേണ്ടിയാണ് മകള്‍ ആരാധന അച്ഛനൊപ്പം ഗാനം ആലപിക്കുന്നത്. വൈക്കം വിജയലക്ഷ്മിയും ഇവര്‍ക്കൊപ്പം ഗാനം ആലപിക്കുന്നുണ്ട്.
എത്ര വയസ്സായാലും തന്റെ അച്ഛന് കൊച്ചുകുട്ടിയായിരിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും ഈ ഗാനം സമര്‍പ്പിക്കുവെന്ന് ഗാനത്തിന്റെ അവസാനത്തില്‍ ശിവകാര്‍ത്തികേയന്‍ പറയുന്നുണ്ട്.
ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. കര്‍ഷകനായ ഒരു പിതാവിന്റെ മകളായാണ് ഐശ്വര്യ പ്രത്യക്ഷപ്പെടുന്നത്. സത്യരാജാണ് പിതാവിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. നാഷണല്‍ ക്രിക്കറ്റ് ടീമിലേക്ക് എത്താനുള്ള ഐശ്വര്യയുടെ പരിശ്രമങ്ങളാണ് ചിത്രം പറയുന്നത്. ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുമുണ്ട്.
ദിപു നിനാന്‍ തോമസാണ് സംഗീതം. ദര്‍ശന്‍, ഇളവരസു, രാമദോസ്, രാമ, അന്തോണി ഭരദ്വരാജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം അടുത്ത വര്‍ഷം റിലീസിനെത്തുമെന്നാണ് കരുതുന്നത്.