ഭോപ്പാല്‍: കോവിഡ് വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ ആശുപത്രി വിട്ടു. ഭോപ്പാലിലെ ചിരായൂ ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സ തേടിയിരുന്നത്.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജൂലെ 25ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏഴ് ദിവസം കൂടി വീട്ടില്‍ ക്വാറന്റീനില്‍ തുടരാനും ആരോഗ്യം നിരീക്ഷിക്കാനും ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.