ഭോപ്പാല്‍: സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഒരുക്കേണ്ടത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല, മറിച്ച് സമൂഹത്തിന്റെ കൂടിയാണ്. സംസ്ഥാനത്ത് സ്ത്രീ സുരക്ഷയില്‍ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ ബഹുമാനിക്കാത്തവര്‍ക്ക് മാനുഷിക പരിഗണന നല്‍കേണ്ട കാര്യമില്ല, മറിച്ച് കടുത്ത നടപടിയാണ് അത്തരക്കാര്‍ അര്‍ഹിക്കുന്നതെന്നും ചൗഹാന്‍ വ്യക്തമാക്കി.ഭോപ്പാലില്‍ വാക് ഫോര്‍ വുമണ്‍ സേഫ്റ്റി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.