കൊച്ചി : എം. ശിവശങ്കരന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണങ്ങൾ കളവാണെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ശിവശങ്കർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് ശിവശങ്കരന് വേണ്ടി ഹാജരാകുന്നത്.