sivasena attack for helping cpm k surendran facebook post

തിരുവനന്തപുരം: മറൈന്‍ഡ്രൈവില്‍ ശിവസേനക്കാര്‍ നടത്തിയ അക്രമം സിപിഎമ്മിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദളിതര്‍ക്കുമെതിരെയുള്ള തുടര്‍ച്ചയായ അക്രമങ്ങളുടെ പേരില്‍ കേരളത്തിലുയര്‍ന്നു വന്ന ജനരോഷത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള അടവാണെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സിപിഎമ്മിന്റെ സമരങ്ങളിലെല്ലാം ശിവസേനക്കാര്‍ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരത്ത് ആളുകള്‍ ശിവസേനയെ ശിവന്‍കുട്ടിസേന എന്നാണ് വിളിക്കുന്നത്. പിണറായി വിജയന് കീജയ് വിളിക്കാന്‍ ശിവസേനയെ ഇറക്കിയത് അദ്ദേഹമായിരുന്നുവെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

പോലീസ് നോക്കി നില്‍ക്കെയാണ് ഈ അക്രമം അരങ്ങേറിയത്. മാധ്യമങ്ങളെയെല്ലാം വിളിച്ചുവരുത്തിയാണ് ശിവസേനക്കാര്‍ അഴിഞ്ഞാട്ടം നടത്തിയത്. ഇനി വരുന്ന കെദിവസങ്ങളില്‍ ഇതായിരിക്കും ചര്‍ച്ച. ഒരുപാട് സമരങ്ങള്‍ നടക്കുമെന്നും മാധ്യമങ്ങളും ഇതായിരിക്കും ചര്‍ച്ചയാക്കാന്‍ പോകുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

പാലക്കാട്ട് സ്വന്തം മണ്ഡലത്തില്‍ രണ്ട് കൊച്ചുകുട്ടികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികളെ പിടിക്കാന്‍ കഴിയാത്ത സര്‍ക്കാരിനെതിരെ ഒരക്ഷരം മിണ്ടാത്ത ഡി വൈ എഫ് ഐ നേതാവായിട്ടുള്ള ചുംബനസമര ഫെയിം എം. പി ഈ പ്രശ്‌നത്തില്‍ പ്രതികരണവുമായി വന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Top