Siwan journalist murder case: Prime suspect Laddan Mian surrenders

പാട്‌ന: ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന്റെ സീനിയര്‍ ബ്യൂറോ ചീഫ് രാജ്‌ദേവ് രഞ്ജന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രധാന പ്രതി കോടതിയില്‍ കീഴടങ്ങി.

മുന്‍ ആര്‍ജെഡി എംപി മുഹമ്മദ് ഷഹാബുദ്ദീനാണ് വ്യാഴാഴ്ച കോടതിയില്‍ ഹാജരായത്. കേസുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് അന്വേഷിച്ച് വരികയായിരുന്നു.

സംഭവത്തില്‍ മൂന്ന് പേരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഷഹാബുദ്ദീന് കേസില്‍ നിര്‍ണ്ണായക പങ്കുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു.

കൊലപാതകം ആസൂത്രികമായിരുന്നുവെന്നും മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നുമാണ് പൊലീസിന്‍െ പ്രാഥമിക നിഗമനം.

മറ്റൊരു കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്ന ഷഹാബുദ്ദീന്‍ കൊലപാതകത്തിന് പതിനഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തിറങ്ങിയത്. സിവാനിലുള്ള കുടുംബവീട്ടില്‍ ഇയാള്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് സിവാനില്‍ ബ്യൂറോ ചീഫ് ആയി ജോലി ചെയ്യുകയായിരുന്ന രാജ്‌ദേവിനെ ഹാബുദ്ദീന്‍ കൊലപ്പെടുത്തിയതെന്നും പൊലീസ് കരുതുന്നു.

കൂടുതല്‍ ചോദ്യം ചെയ്യാനായി ഷഹാബുദ്ദീനെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം.

മെയ് പതിമൂന്നിനായിരുന്നു ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രാജ്‌ദേവിന് സിവാന്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്തുവെച്ച് വെടിയേറ്റ്. അഞ്ചംഗ സംഘം ഇദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു.

രാജ്‌ദേവിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.

Top