സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ആറു പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: വയനാട് പൂക്കോട് വെറ്ററനറി കോളജ് വിദ്യാര്‍ത്ഥി ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ആറു പ്രതികളെ കസ്റ്റഡിയില്‍ വിട്ടു. രണ്ടു ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. കല്‍പ്പറ്റ കോടതിയുടേതാണ് വിധി. സിന്‍ജോ ജോണ്‍സണ്‍, അമീന്‍ അക്ബര്‍ അലി, സൗദ്, ആദിത്യന്‍, കാശിനാഥന്‍, ഡാനിഷ് എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്.

ഇവരാണ് സിദ്ധാര്‍ത്ഥനെ കൂടുതലായി മര്‍ദിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ആക്രമിച്ച ആയുധങ്ങള്‍ സംബന്ധിച്ച വ്യക്തതയ്ക്കും കൂടുതല്‍ ചോദ്യം ചെയ്യലിനുമായാണ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്താനും നീക്കമുണ്ട്. കൂടാതെ 20ഓളം ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇത് ശാസ്ത്രീയ പരിശോധന നടത്താനായി അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

സിദ്ധാര്‍ത്ഥന്റേത് ആത്മഹത്യയോണോ കൊലപാതകമാണോയെന്ന് കണ്ടെത്തന്‍ ശാസ്ത്രീയ പരിശോധനയ്ക്കായി പൊലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷണം സിബിക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസ് സിബിഐക്ക് വിട്ടത്.

Top