ജുബാ: ദക്ഷിണ സുഡാനില്‍ വിമതരുടെ ആക്രമണത്തില്‍ ആറു സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ജുബായില്‍ നിന്ന് പിബോറിലേക്ക് പോകുകയായിരുന്ന സംഘമാണ് കൊല്ലപ്പെട്ടതെന്ന് യുഎന്‍ അറിയിച്ചു. ഇവര്‍ ഏത് ഏജന്‍സിയുടെ പ്രവര്‍ത്തകരാണെന്ന് യുഎന്‍ വ്യക്തമാക്കിയിട്ടില്ല.
2013 ഡിസംബറില്‍ സുഡാനില്‍ കലാപം പൊട്ടിപുറപ്പെട്ടതിന് ശേഷം 79 സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം അങ്ങേയറ്റം നിന്ദ്യമാണെന്ന് ദക്ഷിണ സുഡാനിലെ യുഎന്‍ ഹ്യുമാനറ്റേറിയന്‍ മേധാവി യൂജിന്‍ ഓസു പറഞ്ഞു.
ഈ മാസം ആദ്യവും സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. സന്നദ്ധ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തെ വിമതര്‍ ആക്രമിക്കുകയായിരുന്നു.