ഒഡീഷയില്‍ ഒരു കോടി രൂപയിലധികം വിലമതിക്കുന്ന പാമ്പിന്‍ വിഷവുമായി ആറംഗnസംഘം വനംവകുപ്പിന്റെ പിടിയില്‍. ഭുവനേശ്വര്‍ വനംവകുപ്പ് അധികൃതര്‍ ശനിയാഴ്ച നടത്തിയ റെയ്ഡിലാണ് ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തത്.
പ്രതികളില്‍ നിന്ന് ഒരു ലിറ്റര്‍ പാമ്പിന്‍ വിഷം പിടിച്ചെടുത്തതായി ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ അശോക് മിശ്ര പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് ഒരു കോടിരൂപയിലധികം വിലവരും.
ഒരു ലിറ്റര്‍ വിഷം ശേഖരിക്കാന്‍ 200 ഓളം മൂര്‍ഖന്‍ പാമ്പുകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം അറസ്റ്റു ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.