കൊല്‍ക്കത്ത: ത്രിണമൂല്‍ കോണ്‍ഗ്രസ് എംപി സുഗതോ ബോസിനെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ആറു പേര് അറസ്റ്റില്‍.
വീടുപണിക്കാവശ്യമായ സിമന്റും മണലും ഉള്‍പ്പടെയുള്ള സാധനങ്ങള്‍ തങ്ങളുടെ പക്കല്‍ നിന്നും വാങ്ങണമെന്ന് ആവശ്യപ്പെട്ടാണ് എട്ടു പേരടങ്ങുന്ന സംഘം എംപിയേയും അമ്മയേയും ഭീഷണിപ്പെടുത്തിയത്.
ദക്ഷിണ കൊല്‍ക്കത്തയിലെ ശരത് ബോസ് റോഡിലുള്ള വീട്ടിലെത്തിയ സംഘം ആദ്യം ഭീഷണി മുഴക്കിയത് എംപിയുടെ അമ്മയോടായിരുന്നു. ഇതിനു പിന്നാലെ ആവശ്യമറിയിച്ച് എംപിയേയും ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് എംപിയും യുവാക്കളും തമ്മില്‍ വാക്കു തര്‍ക്കവുമുണ്ടായി.
തനിക്കുണ്ടായ ഈ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്നും സാധരണക്കാരന് നേരെ ഇത്തരമൊരു അതിക്രമം ഉണ്ടാകരുതെന്നുള്ള ആഗ്രഹത്തെത്തുടര്‍ന്നാണ് സംഭവത്തേക്കുറിച്ച് പരാതി നല്‍കിയതെന്നും സുഗതോ ബോസ് പറഞ്ഞു. സുഭാഷ് ചന്ദ്ര ബോസിന്റെ അനന്തിരവന്റെ മകനാണ് സുഗത ബോസ്.