ദക്ഷിണ കൊറിയയില്‍ ഹ്യുണ്ടായ് മോട്ടോറും ടെസ്ല കൊറിയയും ഉള്‍പ്പെടെ നാല് കാര്‍ നിര്‍മ്മാതാക്കളും 72,000 വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.ദക്ഷിണ കൊറിയന്‍ ഗതാഗത മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഘടകഭാഗങ്ങള്‍ തകരാറിലായതിനാല്‍ ടെസ്ല കൊറിയയും ഹ്യുണ്ടായി മോട്ടോറും മറ്റ് നാല് കാര്‍ നിര്‍മ്മാതാക്കളും 72,000 വാഹനങ്ങള്‍ തിരിച്ചുവിളിക്കുമെന്നാണ് കൊറിയന്‍ ഗതാഗത മന്ത്രാലയം അറിയിച്ചത്.
ഫോര്‍ഡ് സെയില്‍സ് ആന്‍ഡ് സര്‍വീസ് കൊറിയ, നിസാന്‍ കൊറിയ, കിയ കോര്‍പ്പറേഷന്‍, ഹോണ്ട കൊറിയ എന്നിവയുള്‍പ്പെടെ ആറ് കമ്പനികള്‍ 13 വ്യത്യസ്ത മോഡലുകളുടെ മൊത്തം 72,674 യൂണിറ്റുകള്‍ സ്വമേധയാ തിരിച്ചുവിളിക്കുന്നതായി മന്ത്രാലയം അറിയിച്ചു.
മോഡല്‍ വൈ ഉള്‍പ്പെടെ ഏകദേശം 63,991 ടെസ്ല യൂണിറ്റുകളുടെ ഓട്ടോ പൈലറ്റ് സിസ്റ്റത്തിലെ സോഫ്റ്റ്വെയര്‍ പിശകാണ് തിരിച്ചുവിളിക്കാന്‍ പ്രേരിപ്പിച്ച പ്രശ്നങ്ങളെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയുടെ മോഡല്‍ എക്സിന്റെ 1,990 യൂണിറ്റുകള്‍ക്ക് കൂട്ടിയിടികളില്‍ ഡോര്‍ ലോക്ക് മെക്കാനിസത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തി.
ഏ80 ഉള്‍പ്പെടെയുള്ള 2,400 യൂണിറ്റ് ഹ്യുണ്ടായി മോഡലുകള്‍ക്ക് പിന്‍ ചക്രത്തിന്റെ ഡ്രൈവ് ഷാഫ്റ്റില്‍ തകരാറുള്ള ഘടകങ്ങളുണ്ടെന്ന് കണ്ടെത്തി. 2,156 യൂണിറ്റ് മസ്താങ് ഫോര്‍ഡ് മോഡലുകള്‍ ബ്രേക്ക് ഓയില്‍ കുറയുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പ് നല്‍കുന്നതില്‍ പരാജയപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. ആള്‍ട്ടിമ 2.0 ഉള്‍പ്പെടെ ഏകദേശം 1,100 യൂണിറ്റ് നിസാന്‍ മോഡലുകള്‍ റിയര്‍ വ്യൂ ക്യാമറ യൂണിറ്റിലെ പ്രശ്നങ്ങളുള്ളതായി കണ്ടെത്തി.