യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ട സഞ്ജു ഉള്‍പ്പെടെ 6 താരങ്ങള്‍ക്ക് ഒരവസരം കൂടി

ചെന്നൈ: മലയാളി താരം സഞ്ജു സാംസൺ ഉൾപ്പടെ ആറ് താരങ്ങൾ ബിസിസിഐയുടെ ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടു. യോ യോ ടെസ്റ്റിൽ പുതിയതായി ഉൾപ്പെട്ട രണ്ട് കിലോമീറ്റർ ഫിറ്റ്നസ് ടെസ്റ്റിലാണ് താരങ്ങൾ പരാജയപ്പെട്ടത്. സഞ്ജുവിനൊപ്പം രാഹുൽ തെവാത്തിയ, നിധീഷ് റാണ, സിദ്ധാർഥ് കൗൾ, തുടങ്ങിയവർക്കും നിശ്ചിത സമയത്ത് 2 കിലോമീറ്റർ ദൂരം പൂർത്തിയാക്കാനായില്ല.

ബാറ്റ്സ്മാൻ, വിക്കറ്റ് കീപ്പർ, സ്പിന്നർമാർ എന്നിവർ 2 കിലോമീറ്റർ ദൂരം എട്ട് മിനിറ്റ് 30 സെക്കൻഡിലാണ് പൂർത്തിയാക്കേണ്ടത്. ഫാസ്റ്റ് ബൗളർമാർ എട്ട് മിനിറ്റ് 15 സെക്കൻഡിലും 2 കിലോമീറ്റർ ഫിനിഷ് ചെയ്യണം. ആദ്യ ടെസ്റ്റ് ആയതിനാൽ താരങ്ങൾക്ക് ഒരു അവസരംകൂടി നൽകുമെന്ന് ബിസിസിഐ അറിയിച്ചു.

Top