ജയ്പുര്‍: പശുക്കടത്ത് ആരോപിച്ച് ഗോരക്ഷകരുടെ ആക്രമണത്തില്‍ രാജസ്ഥാനില്‍ പെഹ്ലു ഖാന്‍ (55) എന്ന ആള്‍ കൊല്ലപ്പെട്ട കേസിലെ ആറ് പ്രതികളും കുറ്റക്കാരല്ലെന്ന് പൊലീസ്.
പെഹ്ലു ഖാന്റെ ഡയറി ഫാമിലെ തൊഴിലാളിയുടെ മൊഴി, മൊബൈല്‍ ഫോണ്‍ രേഖകള്‍ എന്നിവ പരിശോധിച്ച ശേഷമാണ് കേസ് തുടരേണ്ടതില്ലെന്ന് പോലീസ് തീരുമാനിച്ചത്.
എന്നാല്‍ പോലീസിന്റേത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും നീതി ലഭിക്കാന്‍ അവസാന ശ്വാസംവരെ പോരാടുമെന്നും പെഹ്ലു ഖാന്റെ മകന്‍ ഇര്‍ഷാദ് പറഞ്ഞു.
രാജസ്ഥാനില്‍ നിന്ന് കന്നുകാലികളെ വാങ്ങി ഹരിയാനയിലേക്ക് കൊണ്ടുപോകും വഴി ഏപ്രില്‍ ഒന്നിന് അല്‍വാറില്‍ വച്ചാണ് പെഹ്ലു ഖാനും സംഘത്തിനും നേര്‍ക്ക് ആക്രമണം ഉണ്ടായത്.