ഭഗ്പത്: നടുറോഡില്‍ ജവാന്മാരെ ക്രൂരമായി മര്‍ദ്ദിച്ച ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഭഗ്പത് ടൗണില്‍ വെച്ച് 12 ഓളം പേര്‍ ചേര്‍ന്ന് രണ്ട് ജവാന്മാരെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.
ജവാന്മാര്‍ പ്രദേശത്തെ ഹോട്ടലിലെ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും ഹോട്ടല്‍ ജീവനക്കാര്‍ കൂടുതല്‍ പേരുമായെത്തി ജവാന്‍ന്മാര മര്‍ദ്ദിക്കുകയായിരുന്നു.
#WATCH Baghpat: Two Army jawans(one with a red bag and one in green kurta) thrashed by restaurant employees yesterday after a minor argument.More than 7 people have been arrested by Police. (Note: Abusive language) pic.twitter.com/Of0oaDWdr5
— ANI UP (@ANINewsUP) June 2, 2019
സംഭവത്തില്‍ ഇരുഭാഗത്ത് നിന്നും പൊലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്.പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ ജീവനക്കാരായ ആറുപേരെയാണ് ഇപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.