പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ച; ഗൂഢാലോചനയ്ക്ക് പിന്നില്‍ ആറു പേര്‍, അഞ്ചു പേര്‍ പിടിയില്‍

ഡല്‍ഹി: ലോക്‌സഭയിലെ അതിക്രമത്തിന് ഗൂഢാലോചനയ്ക്ക് പിന്നില്‍ ആറു പേര്‍. ഇതുവരെ അഞ്ചു പേര്‍ പിടിയിലായി. ഒരാള്‍ ഒളിവിലാണ്. സംഭവ സമയത്ത് നാലു പേരെ പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ചാമനെയും പൊലീസ് പിടികൂടിയത്. ഇന്നുച്ചയോടെ കൂടിയായിരുന്നു ലോക്‌സഭയില്‍ രണ്ടു പേര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

സന്ദര്‍ശക ഗാലറിയില്‍ നിന്ന് സാഗര്‍ ശര്‍മ, മനോരജ്ഞന്‍ എന്നിവര്‍ ലോക്‌സഭയുടെ നടുത്തളത്തിലേക്കെടുത്ത് ചാടി കളര്‍ സ്‌മോക്ക് പ്രയോഗിക്കുകയും കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രവാക്യം വിളിക്കുകയും ചെയ്തത്. ഇതേ സമയം പുറത്തും നീലം കൗര്‍, അമോല്‍ ഷിന്‍ഡെ എന്നിവര്‍ പ്രതിഷേധിക്കുകയും ചെയ്തത്. സാഗര്‍ ശര്‍മ ഉപയോഗിച്ചിരുന്നു മൈസൂരുവില്‍ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ പാസായിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാര്‍ലമെന്റിനുള്ളില്‍ അക്രമണമുണ്ടായത്. എം.പിമാര്‍ ചേര്‍ന്നാണ് ഇരുവരേയും പിടികൂടിയത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു. ഏകാധാപത്യം അനുവദിക്കില്ലെന്ന് മുദ്രവാക്യം വിളിച്ചുകൊണ്ടായിരുന്നു ലോക്‌സഭയില്‍ ഭീകരാന്തരീക്ഷം യുവാവ് സൃഷ്ടിച്ചത്. സംഭവത്തില്‍ ഡല്‍ഹി പൊലീസിനോട് ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ട്.പിടിയിലായവരില്‍ സാഗര്‍ ശര്‍മ, മനോരജ്ഞന്‍ എന്നിവര്‍ മൈസൂര്‍ സ്വദേശികളാണ്. ഹരിയാണ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന നീലം ഹരിയാണയിലെ ഹിസറിലാണ് താമസിച്ചിരുന്നത്. ഒരു സംഘടനയുമായി ബന്ധമില്ലെന്ന് പിടിയിലായ നീലം കൗര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിഷേധിച്ചത് തൊഴിലില്ലായ്മയ്ക്കെതിരെയെന്നും താന്‍ വിദ്യാര്‍ഥിയെന്നും നീലം കൗര്‍ പറഞ്ഞു.

Top