മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ ഗ്ലൗസ് ഫാക്ടറിയിലുണ്ടായ വന്‍തീപിടിത്തത്തില്‍ ആറു പേര്‍ മരിച്ചു. ഛത്രപതി സംഭാജിനഗര്‍ വാലൂജ് എംഐഡിസി പ്രദേശത്തെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 2:15 ഓടെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാക്ടറിയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം..
15 ഓളം പേരായിരുന്ന ഫാക്ടറിക്ക് ഉള്ളിലുണ്ടായിരുന്നത്. ചിലര്‍ക്ക് രക്ഷപ്പെടാനായിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങള്‍ തീയണക്കാനുള്ള ശ്രമം തുടരുകയാണ്, തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
‘പുലര്‍ച്ചെ 2:15 ന് ഞങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചു. ഞങ്ങള്‍ സൈറ്റില്‍ എത്തിയപ്പോള്‍ ഫാക്ടറി മുഴുവന്‍ തീപിടിച്ചിരുന്നു. ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ അകത്ത് പ്രവേശിച്ചു, ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു’ ഒരു അഗ്‌നിശമനസേനാംഗം എന്‍.എന്‍.ഐ വാര്‍ത്താഏജന്‍സിയോട് പ്രതികരിച്ചു.