അമേരിക്കക്കെതിരെ ആയുധ പരിശീലനം; വെനസ്വേലയിൽ ആറ് പേർ കൊല്ലപ്പെട്ടു

വെനസ്വേല: അമേരിക്കയുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് രാജ്യവ്യാപകമായി നടത്തിയ ആയുധ പരിശീലനത്തിൽ ആറ് പേർ കൊല്ലപ്പെട്ടു.

മയക്കുമരുന്ന് സംഘത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന്‌ അധികൃതര്‍ അറിയിച്ചു.

ആഭ്യന്തര രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന വെനിസ്വേലയില്‍ സൈനിക ഇടപെടല്‍ നടത്തുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപിന്റെ മുന്നറിയിപ്പാണ് രാജ്യത്തെ പ്രകോപിപ്പിച്ചത്.

സൈനിക ഇടപെടല്‍ നടത്തുമെന്ന അമേരിക്കയുടെ ഈ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് വെനസ്വേല രാജ്യത്തെ പൗരന്മാരോട് സൈന്യത്തിന്റെ ഭാഗമാകാന്‍ ആഹ്വാനം ചെയ്ത് പരിശീലനം ആരംഭിച്ചത്.

ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കുന്നതിന് മുഴുവന്‍ ജനങ്ങളെയും സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് രാജ്യവ്യാപകമായി പരിശീലനം നല്‍കിയത്.

രണ്ട് ലക്ഷം സൈനികരുടെ നേതൃത്വത്തില്‍ സ്ത്രീകളുള്‍പ്പെടെ ഏഴ് ലക്ഷം പൗരന്മാരാണ് പരിശീലനം നേടിയത്.

വെനസ്വലൻ സൈന്യവും കൊളംബിയൻ സൈന്യവും നിരന്തരം പെട്രോളിങ് നടത്തുന്ന മേഖലകൂടിയായ കൊളംബിയ അതിർത്തിയിലെ മയക്കുമരുന്ന് സംഘത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്നാണ് വെനസ്വേലൻ സർക്കാർ പറയുന്നത്.

Top