തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ആറ് സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ. പൂര്‍ണമായും റിസര്‍വേഷന്‍ കോച്ചുകളുള്ള ട്രെയിനുകളാണ്. കോട്ടയം-തിരുവല്ല-ചെങ്ങന്നൂര്‍ റൂട്ടിലാണ് സര്‍വിസ്.
സെക്കന്ദരാബാദില്‍നിന്ന് ഡിസംബര്‍ 17ന് രാത്രി 7.20ന് പുറപ്പെടുന്ന സ്‌പെഷല്‍ ട്രെയിന്‍ (07109) 18ന് രാത്രി 11.45ന് കൊല്ലത്തെത്തും. കൊല്ലം ജങ്ഷനില്‍നിന്ന് ഡിസംബര്‍ 19ന് പുലര്‍ച്ച 2.30ന് പുറപ്പെടുന്ന സ്‌പെഷല്‍ ട്രെയിന്‍ (07110) 20ന് പുലര്‍ച്ച 6.45ന് സെക്കന്ദരാബാദിലെത്തും.
കച്ചെഗുഡെയില്‍നിന്ന് ഡിസംബര്‍ 19ന് വൈകീട്ട് 6.30ന് പുറപ്പെടുന്ന സ്‌പെഷല്‍ ട്രെയിന്‍ (07053) 20ന് രാത്രി 9.40ന് കൊല്ലത്തെത്തും. ഡിസംബര്‍ 21ന് രാത്രി 12.45ന് കൊല്ലത്തുനിന്ന് മടങ്ങുന്ന സ്‌പെഷല്‍ ട്രെയിന്‍ (07054) 22ന് പുലര്‍ച്ച ആറിന് കച്ചെഗുഡെയിലെത്തും.
ഡിസംബര്‍ 20ന് പുലര്‍ച്ച 4.20ന് കച്ചെഗുഡെയില്‍നിന്ന് പുറപ്പെടുന്ന സ്‌പെഷല്‍ ട്രെയിന്‍ (07141) 21ന് രാത്രി 9.40ന് കൊല്ലത്തെത്തും. ഡിസംബര്‍ 22ന് രാത്രി 12.45ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന സ്‌പെഷല്‍ ട്രെയിന്‍ (07142) 23ന് രാത്രി 10ന് കച്ചെഗുഡെയിലെത്തും.