ജെയ്ന്‍ സർവകലാശാലയിലെ ജാതിയാധിക്ഷേപ സ്കിറ്റ്: 6 വിദ്യാർഥികൾക്ക് സസ്പെന്‍ഷന്‍

ബെംഗളൂരു:ജെയ്ൻ സർവകലാശാലയിലെ ജാതിയധിക്ഷേപ സ്കിറ്റ് എഴുതുകയും അവതരിപ്പിക്കുകയും ചെയ്ത ആറ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ദളിത് അധിക്ഷേപം നടത്തിയതിനും ബി ആർ അംബേദ്കർക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയതിനും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്ന് സർവകലാശാല വ്യക്തമാക്കി. സംഭവം അന്വേഷിക്കാൻ അച്ചടക്ക സമിതിയെ ചുമതലപ്പെടുത്തിയെന്നും സർവകലാശാല അറിയിച്ചു. കോളേജ് ഫെസ്റ്റിവലിൻറെ ഭാഗമായി നടത്തിയ സ്കിറ്റിലാണ് ജാതിയധിക്ഷേപ പരാമർശങ്ങളുണ്ടായത്. ബെംഗളുരു ജയ്ൻ സർവകലാശാലയിലെ മാനേജ്മെൻറ് വിദ്യാർഥികൾക്കെതിരെയാണ് നടപടി

 

Top