ന്യൂഡല്‍ഹി: സി ബി എസ് ഇ ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ പത്താംക്ലാസുകാരായ ആറു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനായ വിക്കിയെ പൊലീസ് അറസ്‌ററ് ചെയ്തിരുന്നു. ഡല്‍ഹി രാജേന്ദര്‍ നഗറിലാണ് വിക്കിയുടെ ട്യൂഷന്‍ സെന്റര്‍. കണക്കും ഇക്കണോമിക്സും ഈ ട്യൂഷന്‍ സെന്ററില്‍ പഠിപ്പിച്ചിരുന്നത്.
പന്ത്രണ്ടാംക്ലാസിലെ സാമ്പത്തികശാസ്ത്രത്തിന്റെയും പത്താംക്ലാസിലെ കണക്ക് പരീക്ഷയുടേയും ചോദ്യപേപ്പറാണ് ചോര്‍ന്നത്. സംഭവത്തെ തുടര്‍ന്നു പരീക്ഷകര്‍ സിബിഎസ്ഇ റദ്ദാക്കിയിരന്നു. പുതിയ പരീക്ഷാ തീയതി സംബന്ധിച്ച തീരുമാനം ഞാറയാഴ്ചക്കകം പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ അറിയിച്ചിരുന്നു.
ബുധനാഴ്ച നടന്ന പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ഡല്‍ഹിയിലെ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് ചൊവ്വാഴ്ച രാത്രിയോടെ കിട്ടിയിരുന്നു. തിങ്കളാഴ്ചയാണ് പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തികശാസ്ത്രം പരീക്ഷ നടന്നത്. അന്നുതന്നെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതിപ്പെട്ടിരുന്നു.