കാബൂള്‍: അഫ്ഗാനിസ്ഥാന് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ആറ് താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു.
അഫ്ഗാനിലെ നദീര്‍ ഷാ കോട്ട് ജില്ലയിലെ ഭീകരരുടെ ഒളിത്താവളത്തിലേക്കാണ് സൈന്യം ആളില്ലാ വിമാനമയച്ച് ആക്രമണം നടത്തിയത്.
സൈനിക വക്താവ് ക്യാപ്റ്റന്‍ അബ്ദുള്ളയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
സൈനിക വൃത്തങ്ങള്‍ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
താലിബാന് കേന്ദ്രങ്ങള്‍ ഇതേക്കുറിച്ച് യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ല.