കുഴല്‍ക്കിണറില്‍ 16 മണിക്കൂര്‍; ആറ് വയസ്സുകാരനെ സാഹസികമായി രക്ഷിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ പുണെയില്‍ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരനെ രക്ഷിച്ചു. 6 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ രക്ഷിച്ചത്.

പുണെയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് സംഭവം നടന്നത്. വീടിന് സമീപത്ത് നിന്ന് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി കാല്‍തെറ്റിയാണ് മൂടിയില്ലാത്ത കുഴല്‍ക്കിണറില്‍ വീണത്. കുഴല്‍ക്കിണറിന്റെ പത്തടി താഴ്ചയില്‍ കുടുങ്ങിയ നിലയിലായിരുന്നു കുട്ടി. മകനെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ പരിശോധനിലാണ് കുട്ടിയെ കുഴല്‍ക്കിണറിനുള്ളില്‍ കണ്ടെത്തിയത്.

രക്ഷിതാക്കള്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) സ്ഥലത്തെത്തി. പിന്നീട് പൊലീസും സേനയും ചേര്‍ന്ന് കുട്ടിയെ രക്ഷിക്കുകയായിരുന്നു. രാത്രി മുഴുവന്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനുശേഷം പുലര്‍ച്ചെയാണ് കുട്ടിയെ രക്ഷിച്ചത്. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴികുഴിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍.

Top