അമ്പലപ്പുഴ: കെഎസ്ആര്‍റ്റിസി ബസ് ബൈക്കില്‍ തട്ടി ആറ് വയസുകാരി മരിച്ചു. തകഴി പഞ്ചായത്ത് തെന്നടി അഞ്ചില്‍ വീട്ടില്‍ രഞ്ജിത്തിന്റെ മകള്‍ ആരാധ്യയാണ് മരിച്ചത്.
ദേശീയ പാതയില്‍ പുന്നപ്ര മാര്‍ക്കറ്റ് ജംഗ്ഷന് സമീപമായായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്ന് തെന്നടിയിലെ വീട്ടിലേക്കു പോകുകയായിരുന്നു രഞ്ജിത്തും ഭാര്യ രാജശ്രീയും ഇവരുടെ മക്കളായ ആര്യന്‍(നാലര), ആരാധ്യയും. ഇവരുടെ ബൈക്കില്‍ ആലപ്പുഴയില്‍ നിന്ന് തെങ്കാശിയിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് തട്ടുകയായിരുന്നു.
ഓടി കൂടിയ നാട്ടുകാരും പുന്നപ്ര പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി അപകടത്തില്‍പ്പെട്ടവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ആരാധ്യയുടെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. തെന്നടി കാര്‍മ്മല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആരാധ്യ. രാജശ്രീക്ക് സാരമായ പരിക്കുണ്ട്. അപകട ശേഷം നിര്‍ത്താതെ പോയ ബസ് വണ്ടാനത്ത് വച്ച് പൊലീസ് പിടികൂടുകയും ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.