ഫൈസലാബാദ്: ട്വന്റി-20 ലോകകപ്പില്‍ യുവരാജ് സിങ്ങിന്റെ പ്രകടനം ആരാധകര്‍ ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്.
ഇത്തരമൊരു മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുകയാണ് പാക്ക് താരം ഷുഐബ് മാലിക്ക്. ഒരു ചാരിറ്റി മത്സരത്തിനിടെയാണ് ആരാധകരെ അംമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ചത്.
ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്‍ ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ച ട്വന്റി-10 മത്സരത്തിലായിരുന്നു മാലിക്കിന്റെ കൂറ്റന്‍ സിക്‌സുകള്‍.
ആദ്യ പന്ത് തന്നെ മാലിക്ക് ലോങ് ഓണിലേക്ക് പറത്തി. ഇതോടെ 15 പന്തില്‍ പാക്ക് താരം അര്‍ധസെഞ്ചുറിയിലെത്തുകയും ചെയ്തു. പാക്ക് ടീമിലെ സഹതാരം ബാബര്‍ അസമായിരുന്നു മാലിക്കിന്റെ ഇര.
സാഫ് ഗ്രീനും സാഫ് റെഡും തമ്മില്‍ നടന്ന മത്സരത്തിന്റെ ഏഴാം ഓവറിലാണ് ആറു സിക്‌സുകള്‍ പിറന്നത്. ആകെ 20 പന്തില്‍ 84 റണ്‍സാണ് മാലിക്ക് അടിച്ചെടുത്തത്.
മാലിക്കിന്റെ ബാറ്റിങ് മികവില്‍ സാഫ് റെഡ് ടീം പത്ത് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തുകയും ചെയ്തു.
384.62 സ്‌ട്രെയ്ക്ക് റെയ്റ്റില്‍ ബാറ്റുചെയ്ത ബാബറിന്റെ ഇന്നിങ്‌സില്‍ 11 സിക്‌സും ഏഴു ഫോറും പിറന്നു. ഈ സെഞ്ചുറിയുടെ മികവില്‍ സാഫ് ഗ്രീന്‍ വിജയിക്കുകയും ചെയ്തു.
ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ ഫോറിലൂടെയാണ് സാഫ് ഗ്രീനിന്റെ വിജയ റണ്‍ വന്നത്.