പത്തനാപുരത്ത് പതിനാറുകാരി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയില്‍

പത്തനാപുരം: പത്തനാപുരം പിറവന്തൂരില്‍ പതിനാറുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി.

പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജു ബീന ദമ്പതികളുടെ മകള്‍ റിന്‍സി ബിജുവിനെയാണ് (16) മരിച്ച നിലയില്‍ കിടപ്പു മുറിയില്‍ കണ്ടെത്തിയത്.

സംഭവം കൊലപാതകമാണെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. വീടിന്റെ പിന്‍വശത്തേക്കുള്ള വാതില്‍ തുറന്ന് കിടക്കുകയായിരുന്നുവെന്നും അമ്മ പറഞ്ഞു.

പെണ്‍കുട്ടിയുടെ കഴുത്തിലും, ശരീരത്തിലും മുറിവുള്ളതായി പോലീസ് പറയുന്നു. പുനലൂര്‍ പോലീസ് കേസെടുത്തത് അന്വേഷണം ആരംഭിച്ചു.

കലഞ്ഞൂര്‍ ഗവ ഹയര്‍സക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് റിന്‍സി.

Top