വീണ്ടും മിസൈലുകള്‍ പരീക്ഷിച്ച് ഉത്തരകൊറിയ

സിയൂള്‍: ഉത്തരകൊറിയ വീണ്ടും മിസൈലുകള്‍ പരീക്ഷിച്ചു. ഹാംയോംഗ് പ്രവിശ്യയിലെ സണ്ടോക് മേഖലയില്‍ നിന്ന് കിഴക്കന്‍ തീരത്തേക്ക് മൂന്ന് മിസൈലുകളാണ് വിക്ഷേപിച്ചത്. എന്ത് തരം മിസൈലുകളാണ് വിക്ഷേപിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

എന്നാല്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ സംയുക്ത സൈനികാഭ്യാസം മാറ്റിവയ്ക്കാന്‍ അമേരിക്കയും ദക്ഷിണകൊറിയയും തീരുമാനിച്ച സാഹചര്യത്തിലാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണവുമായി രംഗത്ത് വന്നത്.

ഈ മാസമാദ്യവും ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. രണ്ടു ഹ്രസ്വദൂര മിസൈലുകളാണ് അന്ന് പരീക്ഷിച്ചത്.

Top