തെലുങ്കിലെ ഹിറ്റ് ചിത്രമായ സ്കന്ദ ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. രാം പോത്തിനേനി നായകനായി വേഷമിട്ട ചിത്രം സ്കന്ദ വന്‍ ഹിറ്റിലേക്കാണ് കുതിക്കുന്നത്. ഒക്ടോബര്‍ 27നാണ് സ്കന്ദയുടെ സ്ട്രീമിംഗ് തുടങ്ങുക എന്നാണ് നിലവില്‍ ലഭ്യമാകുന്ന ചില റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ബോയപതി ശ്രീനുവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഇതിനകം സ്കന്ദ നേടിയത് 55 കോടിയില്‍ അധികമാണെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ശ്രീനിവാസ ചിറ്റുരിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം സന്തോഷ് ദെടേകെയും സംഗീതം എസ് തമനാണ് നിര്‍വഹിക്കുന്നത്. രാം പോത്തിനേനിയുടെ നായികയായി ശ്രീലീലയുമെത്തുന്ന ചിത്രത്തില്‍ സലീ മഞ്ജരേക്കര്‍, ശ്രീകാന്ത്, ശരത് ലോഹിതാശ്വ, പ്രിന്‍സ് സെന്‍സില്‍, ദഗുബാടി രാജ, പ്രഭാകര്‍, ബാബ്ലൂ പൃഥ്വീരാജ്, ഗൗതമി, ഇന്ദ്രജ, ഉര്‍വശി റൗട്ടേല എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.