സൂറത്ത്: ഗുജറാത്തിലെ പൊലീസ് സ്റ്റേഷനില്‍ നിന്നും വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്ഥികൂടം കണ്ടെടുത്തു. ഖത്തോദര സ്റ്റേഷന്‍ വളപ്പില്‍ പിടിച്ചിട്ടിരുന്ന വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിയും അരയ്ക്ക് കീഴ്‌പ്പോട്ടുള്ള ഭാഗങ്ങളുടെയും ശേഷിപ്പുകളാണ് കണ്ടെത്തിയത്. അസ്ഥികൂടത്തിന് നാലു വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
അസ്ഥികൂടം സ്ത്രീയുടേതാണോ പുരുഷന്റെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അസ്ഥികൂടത്തിന്റെ മറ്റു ഭാഗങ്ങള്‍ കണ്ടെത്താനാകാത്തതും പൊലീസിനെ വലയ്ക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.