മുംബൈ:2023 ഓടെ ഇന്ത്യന്‍ ഓട്ടോ വിപണിയില്‍ മൂന്ന് ശതമാനം വരെ വിപണി വിഹിതം ലക്ഷ്യമിട്ട് സ്‌കോഡ ഓട്ടോ. 2018 ല്‍ 17,244 യൂണിറ്റുകളാണ് സ്‌കോഡ ഓട്ടോ ഇന്ത്യയില്‍ വിറ്റഴിച്ചത്.
പ്രവര്‍ത്തന ചെലവ് ചുരുക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതിനുമാണ് കമ്പനി കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്ന് സ്‌കോഡയുടെ സെയില്‍സ് വിഭാഗം ഡയറക്ടര്‍ സാക് ഹോളിസ് പറഞ്ഞു.