സ്‌കോഡയുടെ റാപ്പിഡ് സെഡാന്റെ TST ഓട്ടോമാറ്റിക് പതിപ്പുകള്‍ ഉടന്‍ വിപണിയില്‍

സ്‌കോഡയുടെ റാപ്പിഡ് സെഡാന്റെ TSI ഓട്ടോമാറ്റിക് പതിപ്പുകള്‍ വരുന്നു. വാഹനം സെപ്റ്റംബറില്‍ വിപണിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്. റാപ്പിഡ് TSI മാനുവലിന്റെ എക്‌സ്-ഷോറൂം വില 7.49 ലക്ഷം മുതല്‍ 11.79 ലക്ഷം വരെയാണ്. 110 bhp കരുത്തും 175 Nm torque ഉം വികസിപ്പിക്കുന്ന ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ 1.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനാണ് റാപ്പിഡ് ഓട്ടോമാറ്റിക്കില്‍ തുടരുന്നത്.

ഓട്ടോമാറ്റിക് വേരിയന്റുകള്‍ ക്വിക്ക് ഷിഫ്റ്റിംഗ് ഉടഏ യൂണിറ്റിന് പകരം ഒരു പരമ്പരാഗത ആറ്-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഉപയോഗിക്കും. റാപ്പിഡ് ഓട്ടോമാറ്റിക് ഹ്യുണ്ടായി വെര്‍ണ, ഫോക്സ്വാഗണ്‍ വെന്റോ, ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ടൊയോട്ട യാരിസ് എന്നിയുമായി വിപണിയില്‍ മത്സരിക്കും.

റാപ്പിഡിന്റെ പുതിയ പതിപ്പായ റാപിഡ് റൈഡര്‍ പ്ലസിനെ അടുത്തിടെയാണ് കമ്പനി അവതരിപ്പിച്ചത്. 7.99 ലക്ഷം രൂപയാണു ഈ മോഡലിന്റെ എക്‌സ് ഷോറൂം വില. ഒരു ലീറ്റര്‍ ടി എസ് ഐ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഈ എന്‍ജിന് 110 പി എസ് വരെ കരുത്തും 175 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും.

ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍. ശേഷിയേറിയ 1.6 ലീറ്റര്‍ എം പി ഐ പെട്രോള്‍ എന്‍ജിനെ അപേക്ഷിച്ച് അഞ്ചു ശതമാനത്തോളം അധിക കരുത്താണ് ഈ ടി എസ് ഐ എന്‍ജിന്‍ സൃഷ്ടിക്കുക. ലീറ്ററിന് 18.97 കിലോമീറ്ററാണു റാപിഡ് റൈഡര്‍ പ്ലസിനു സ്‌കോഡ ഓട്ടോ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. സ്മാര്‍ട് ലിങ്ക് സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള 16.51 സെന്റീ മീറ്റര്‍ കളര്‍ ടച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം വാഹനത്തിലുണ്ട്. മാനുവല്‍ വേരിയന്റുകളേക്കാള്‍ ഓട്ടോമാറ്റിക്ക് പതിപ്പുകള്‍ക്ക് 1.5 ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെ വില കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top