ഫാബിയയുടെ ഇന്റീരിയർ സ്കെച്ചുകൾ പുറത്തിറക്കി സ്കോഡ

നാലാം തലമുറ ഫാബിയയുടെ ഇന്റീരിയറിന്റെ ഔദ്യോഗിക ഡിസൈൻ സ്കെച്ച് സ്കോഡ ഓട്ടോ പുറത്തിറക്കി.പഴയതിനെ അപേക്ഷിച്ച് നെക്സ്റ്റ്-ജെൻ മോഡലിന്റെ ക്യാബിൻ തികച്ചും വ്യത്യസ്തമായി കാണപ്പെടുന്നു, സ്കേല ഹാച്ച്ബാക്കിൽ നിന്നും കാമിക് ക്രോസ്ഓവറിൽ നിന്നും ധാരാളം ഡിസൈൻ പ്രചോദനം വാഹനം ഉൾക്കൊള്ളുന്നു.

വൈഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീലും അടുത്ത തലമുറയിലെ സ്‌കോഡ ഫാബിയയുടെ ക്യാബിൻ വളരെ സ്റ്റൈലിഷ് ആക്കി മാറ്റുന്നു. സെന്റർ കൺസോളിൽ നേർത്ത എസി വെന്റുകളും ക്ലൈമറ്റ് കൺട്രോൾ സ്വിച്ചുകളും ഒരുക്കിയിട്ടുണ്ട്, അതേസമയം സൈഡ് എസി വെന്റുകൾ വൃത്താകൃതിയിലാണ്.

ഗിയർ ലിവർ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഷിഫ്റ്റ്-ബൈ-വയർ സെലക്ടറാണെന്ന് തോന്നുന്നില്ല, കൂടാതെ ഹാച്ച്ബാക്കിന് ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കിന് പകരം ഒരു മെക്കാനിക്കൽ ഹാൻഡ്‌ബ്രേക്ക് ലഭിക്കുന്നു.

ഫാബിയയ്‌ക്ക് പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ഓഫർ ഉണ്ടായിരിക്കും, എന്നാൽ ഇത് ഉയർന്ന ട്രിമ്മുകളിൽ മാത്രമാവും, ലോവർ വേരിയന്റുകളിൽ പരമ്പരാഗത അനലോഗ് ഡയലുകൾ മധ്യഭാഗത്ത് ഒരു MID -യുമായി വാഗ്ദാനം ചെയ്യുന്നു.

Top