സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് വേണ്ടി സ്‌കോഡ ലൊറ മോഡലുകളെ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്നു.
2009-10 കാലയളവില്‍ വിപണിയില്‍ എത്തിയ 663 ലൊറ മോഡലുകളെയാണ് സ്‌കോഡ തിരിച്ചു വിളിച്ചിരിക്കുന്നത്.
ബ്രേക്കിംഗ് സുരക്ഷാ സംവിധാനത്തിലെ സോഫ്റ്റ്‌വെയര്‍ കണ്‍ട്രോള്‍ യൂണിറ്റിലാണ് അപ്‌ഡേറ്റ്.
ലൊറ മോഡലുകളുടെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന് വേണ്ടി സര്‍വീസ് ക്യാപയിന്‍ ആരംഭിച്ചതായി ഔദ്യോഗിക സ്‌കോഡ ഇന്ത്യ വെബ്‌സൈറ്റ് വ്യക്തമാക്കി.
അപ്‌ഡേഷന്‍ തികച്ചും സൗജന്യമായിരിക്കുമെന്നും, ഒരുമണിക്കൂര്‍ കൊണ്ട് തന്നെ അപ്‌ഡേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നും സ്‌കോഡ ഇന്ത്യ വ്യക്തമാക്കി.
വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച് സ്വന്തം കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനിലൂടെയും പരിശോധിക്കാം.
അടിയന്തരമായ ബ്രേക്കിംഗില്‍ വീലുകള്‍ ലോക്ക് ചെയ്യപ്പെടുന്നതും, നിയന്ത്രണം തെന്നി മാറുന്നതും പ്രതിരോധിക്കുകയാണ് ആന്റിലോക്ക് ബ്രേക്കിംഗ് സംവിധാനത്തിന്റെ ചെയ്യുന്നത്.