ചെക്ക് റിപ്പബ്ലിക് വാഹന നിര്‍മാതാക്കളായ സ്‌കോഡ തങ്ങളുടെ എസ് യു വി നിര്‍മാണം ഒരു മില്യണ്‍ തികച്ചു. ചെക്ക് റിപ്പബ്ലിക് നിര്‍മാണശാലയില്‍ നിന്നുമാണ് തങ്ങളുടെ പുതിയ മോഡലായ കരോഖ് സ്‌കോഡ പുറത്തിറക്കിയത്. സ്‌പെയിനിലുള്ള കസ്റ്റമറിന് വേണ്ടിയാണ് ഒരു മില്യണ്‍ പൂര്‍ത്തിയാക്കിയ എസ് യു വി നല്‍കിയത്.
സ്‌കോഡയുടെ മൂന്ന് പ്രധാന എസ് യു വികളില്‍ ഒന്നാണ് കരോഖ്. ലോകത്താകമാനം കരോഖ് ലഭ്യമാണ്. ചൈനയില്‍ മാത്രം ലഭ്യമായിട്ടുള്ള കമിഖും സ്‌കോഡയുടെ എസ് യു വിയില്‍ ഉള്‍പ്പെടുന്നതാണ്.
2009ലാണ് സ്‌കോഡ ഓട്ടോ എസ് യു വി കളുടെ നിര്‍മാണം ആരംഭിക്കുന്നത്. യേതി എന്ന പേരിലായിരുന്നു തുടക്കം. പിന്നീട് 2016 ഓടുകൂടി യേതിയെ പിന്‍വലിക്കുകയും പകരം കരോഖ് ഇറക്കുകയുമായിരുന്നു.
7 വര്‍ഷം വാഹന വിപണിയില്‍ തിളങ്ങിയ യേതി 680,000 യൂണിറ്റാണ് വിറ്റഴിച്ചത്. കോടിയഖ് ആവട്ടെ വിപണിയില്‍ ഇറങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ 215,700 യൂണിറ്റ് വില്‍പ്പനയാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങിയ കരോഖ് ആവട്ടെ 87,800 യൂണിറ്റ് വില്‍പ്പന നടത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.