തിരുവനന്തപുരം: ഇന്ത്യയിലെ വാഹന വിപണിയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സ്‌കോഡ ഓട്ടോ ഇന്ത്യ രാജ്യത്ത് നവംബര്‍ മാസത്തില്‍ 2,196 കാറുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം നവംബറിലേതിനേക്കാള്‍ 108 ശതമാനം വളര്‍ച്ചയാണ് വില്‍പനയില്‍ ഈ നവംബറില്‍ സ്‌കോഡ കൈവരിച്ചത്. ഈ വര്‍ഷം രാജ്യത്ത് മികച്ച വില്‍പന പ്രകടനം കാഴ്ചവയ്ക്കുന്ന സ്‌കോഡ 2020 നവംബറില്‍ 1,056 കാറുകള്‍ ആണ് വിറ്റിരുന്നത്.
അതേസമയം, കമ്പനി ഈ വര്‍ഷം നവംബറില്‍ 2,300 ഓളം കുഷാഖുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി. രാജ്യത്തെ വാഹന വിപണിയുടെ ഗതിനിര്‍ണ്ണയിക്കുന്ന ഒരു മിഡ്-സൈസ് എസ് യു വിയാണ് സ്‌കോഡ ബ്രാന്‍ഡില്‍ നിന്നുമുള്ള കുഷാഖ്.
അടുത്തിടെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ച സ്‌കോഡ ഇപ്പോള്‍ 100-ല്‍ അധികം നഗരങ്ങളിലായി 175-ല്‍ അധികം ഇടങ്ങളില്‍ ഉപഭോക്താക്കളുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്നു. കുഷാഖിന്റെ അവതരണത്തോടെ സ്‌കോഡ സ്വീകരിച്ചിരിക്കുന്ന ഇന്ത്യ 2.0 തന്ത്രത്തോടുകൂടി രാജ്യത്ത് ബ്രാന്‍ഡിന്റെ സാന്നിദ്ധ്യം വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ഇന്ത്യയില്‍ സ്‌കോഡ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് കമ്പനി ഉപഭോക്തൃ കേന്ദ്രീകൃത പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്. നിലവിലെ ഉപഭോക്താക്കള്‍ക്കായി ഡീലര്‍ഷിപ്പുകളില്‍ പ്രത്യേക സേവന ഓഫറുകള്‍ കമ്പനികള്‍ നടപ്പിലാക്കി വരുന്നു.