പുതിയ സ്‌കോഡ ഒക്ടാവിയ RS ബുക്കിംഗ് സ്‌കോഡ വീണ്ടും ആരംഭിച്ചു. 26.78 ലക്ഷം രൂപയാണ് സ്‌കോഡയുടെ പെര്‍ഫോര്‍മന്‍സ് സെഡാന് ഇന്ത്യയില്‍ വില (എക്സ്ഷോറൂം ദില്ലി) വരുന്നത്.
ഒക്ടാവിയ RS -ലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് 230 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഡിഎസ്ജി ഗിയര്‍ബോക്സ്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ഒക്ടാവിയ RS -ന് 6.8 സെക്കന്‍ഡുകള്‍ മതി.
ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, പരിഷ്‌കരിച്ച ക്രിസ്റ്റലീന്‍ ഹെഡ്ലാമ്പ്, AFS അഡാപ്റ്റീവ് മുന്‍ ലൈറ്റ്, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിങ്ങനെയാണ് കാറിലെ പ്രത്യേകതകള്‍. കറുപ്പ് പശ്ചാത്തലം ഒരുങ്ങുന്ന ബോഡി ഘടനകള്‍ ഒക്ടാവിയ RS -ന്റെ സ്പോര്‍ടി ഭാവത്തെ കാര്യമായി സ്വാധീനിക്കും.
അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്പോട് ഡിറ്റക്ഷന്‍, പ്രെഡിക്ടീവ് പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍, ട്രെയിലര്‍ അസിസ്റ്റ്, ഡയനാമിക് ഷാസി കണ്‍ട്രോള്‍ എന്നിവയാണ് കാറിന്റെ സുരക്ഷാ ഫീച്ചറുകള്‍.