മാര്‍ച്ച് 18-ന് വിപണിയില്‍ എത്താന്‍ ഒരുങ്ങിയിരിക്കുന്ന സ്കോഡ കുഷാക്കിന്റെ ഡിസൈന്‍ സ്കെച്ച് നിര്‍മാതാക്കള്‍ പുറത്തിറക്കി. മുന്നിലേയും പിന്നിലേയും ഡിസൈനുകള്‍ വെളിപ്പെടുത്തുന്ന സ്കെച്ചാണ് സ്കോഡയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചത്.
കണ്‍സെപ്റ്റ് മോഡലിനോട് നീതി പുലര്‍ത്തുന്ന ഡിസൈനിലാണ് സ്കെച്ചും ഒരുങ്ങിയിട്ടുള്ളത്. രണ്ട് ഭാഗങ്ങളായി സ്പ്ലിറ്റ് ചെയ്തിട്ടുള്ള ഹെഡ്ലാമ്പ്, സ്കോഡയുടെ സിഗ്നേച്ചര്‍ ഗ്രില്ല്, ഷാര്‍പ്പ് എഡ്ജുകള്‍ നല്‍കിയുള്ള ബമ്പര്‍, വലിയ എയര്‍ഡാം, സ്കിഡ് പ്ലേറ്റ് എന്നിവയാണ് സ്കെച്ചില്‍ വെളിപ്പെടുത്തിയിട്ടുള്ളത്.
2020 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ വിഷന്‍-ഇന്‍ എന്ന പേരിലാണ് ഈ മിഡ്-സൈസ് എസ്.യു.വിയുടെ കണ്‍സെപ്റ്റ് സ്കോഡ അവതരിപ്പിച്ചത്.