കുഷാഖ് എസ്യുവിയുടെ ടോപ്പ്-എന്‍ഡ് സ്‌റ്റൈല്‍ ഓട്ടോമാറ്റിക് വേരിയന്റുകള്‍ പരിഷ്‌കരിച്ച് സ്‌കോഡ ഇന്ത്യ. പുതിയ പരിഷ്‌കരണങ്ങള്‍ക്കൊപ്പം മുമ്പ് വാഗ്ദാനം ചെയ്തിരുന്ന രണ്ട് എണ്ണത്തില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ ആറ് എയര്‍ബാഗുകളും, അതോടൊപ്പം ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും (TPMS) ഉള്‍പ്പെടെയുള്ള ചില അധിക സുരക്ഷാ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്നു. 1.0 ലിറ്റര്‍ TSI, 1.5-ലിറ്റര്‍ TSI ഓട്ടോമാറ്റിക് സ്‌റ്റൈല്‍ വേരിയന്റുകള്‍ക്ക് ഈ പുതിയ സുരക്ഷാ സവിശേഷതകള്‍ ലഭിക്കും.
ഈ അപ്പ്‌ഡേറ്റുകള്‍ മോഡലുകളുടെ വില വര്‍ധനവിനും കാരണമായി. സ്‌കോഡ ഈ രണ്ട് വേരിയന്റുകളുടെയും വില 40,000 രൂപയോളം വര്‍ധിപ്പിച്ചു. ഇതിനര്‍ത്ഥം സ്‌റ്റൈല്‍ 1.0 ലിറ്റര്‍ TSI ഓട്ടോമാറ്റിക് വേരിയന്റ് ഇപ്പോള്‍ 16.20 ലക്ഷം രൂപയ്ക്കാണ് വല്‍പ്പനയ്‌ക്കെത്തുന്നത് എന്നാണ്. അതേസമയം റേഞ്ച്-ടോപ്പിംഗ് സ്‌റ്റൈല്‍ 1.5 ലിറ്റര്‍ TSI DSG -ക്ക് 18 ലക്ഷം രൂപയാണ് എക്‌സ് ഷോറൂംവില.
കുഷാഖിന്റെ മുന്‍നിര ഓട്ടോമാറ്റിക് വേരിയന്റുകള്‍ പോലും മുമ്പ് രണ്ട് എയര്‍ബാഗുകള്‍ മാത്രമേ വാഗ്ദാനം ചെയ്തിരുന്നുള്ളൂ, അതോടൊപ്പം TPMS -ഉം ലഭ്യമായിരുന്നില്ല. എന്നാല്‍ മാനുവല്‍ വേരിയന്റുകള്‍ക്ക് ഈ രണ്ട് സുരക്ഷാ സവിശേഷതകള്‍ ലഭിച്ചിരുന്നതിനാല്‍ ഉപഭോക്തൃ ഫീഡ്ബാക്ക് ലഭിച്ചതിന് പിന്നാലെ തന്നെ സ്‌കോഡ ഈ മാറ്റങ്ങള്‍ വരുത്തി.
ABS വിത്ത് EBD, TCS, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, മള്‍ട്ടി-കോളീഷന്‍ ബ്രേക്കിംഗ് സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ആന്റി-സ്ലിപ്പ് റെഗുലേഷന്‍, മോട്ടോര്‍ സ്ലിപ്പ് റെഗുലേഷന്‍, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയാണ് എസ്യുവിയില്‍ നിര്‍മ്മാതാക്കള്‍ ഓഫര്‍ ചെയ്യുന്ന മറ്റ് സേഫ്റ്റി ഫീച്ചറുകള്‍.
ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ കോംപാക്ട് എസ്‌യുവി ആയ കുഷാഖ് 2021 ജൂലൈയിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് കൊറിയന്‍ ആധിപത്യമുള്ള മിഡ്-സൈസ് എസ്യുവി സെഗ്മെന്റിലേക്ക് യൂറോപ്പിന്റെ കരുത്ത് കാട്ടാന്‍ കുഷാഖ് എത്തിയത്.
രണ്ട് എന്‍ജിന്‍ ഓപ്ഷനൊപ്പം ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനില്‍ ആക്ടീവ്, അംബീഷന്‍, സ്‌റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന കുഷാഖിന് 10.49 ലക്ഷം രൂപ മുതല്‍ 17.59 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. 95 ശതമാനവും പ്രാദേശികമായി നിര്‍മിച്ചതിനാലാണ് കുഷാക്കിനെ ഈ ശ്രേണിയില്‍ തന്നെ ഇത്രയും കുറഞ്ഞ വിലയ്ക്ക് വിപണിയില്‍ എത്തിക്കാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.