ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ പുതിയ മോഡലുകളും പരിഷ്‌കരിച്ച പതിപ്പുകളും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിൽ അവതരിപ്പിക്കും. ആക്റ്റീവ്, അംബീഷന്‍, സ്റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളിലായിരിക്കും പുതിയ ഒക്ടാവിയ എത്തുന്നത്. കോംബി സ്‌കൗട്ട് ഓഫ്-റോഡ്, ആര്‍എസ് സ്പോര്‍ട്ടി വേരിയന്റുകള്‍ പിന്നീട് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.
സ്‌കോഡ ഓട്ടോ ഇന്ത്യയുടെ സെയില്‍സ്, സര്‍വീസ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സാക് ഹോളിസാണ് സ്‌കോഡയുടെ പുതിയ പതിപ്പുകളെക്കുറിച്ച് വ്യക്തമാക്കിയത്. സ്‌കോഡയുടെ പുതിയ വാഹനങ്ങളില്‍ ചിലത് ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 2020 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അദ്ദേഹം ട്വീറ്റിലൂടെയാണ് അറിയിച്ചത്.
കൂട്ടിയിടി ഒഴിവാക്കുന്ന സംവിധാനം, സ്റ്റിയറിംഗ് വളയത്തില്‍ കൈ ഉണ്ടെന്ന് തിരിച്ചറിയുന്ന സംവിധാനം, ഡോറുകള്‍ തുറക്കുമ്പോള്‍ വാഹനങ്ങള്‍ കടന്നുപോയേക്കാമെന്ന് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം തുടങ്ങിയവയെല്ലാം പുതിയ സുരക്ഷാ ഫീച്ചറുകളാണ്. 2020 അവസാനത്തോടെ പുതിയ സ്‌കോഡ ഒക്ടാവിയ ഇന്ത്യയിലെത്തുന്നതായിരിക്കും.