കോംപാക്ട് എസ് യുവി വിഷന്‍ ഐഎന്‍ കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ച് സ്‌കോഡ. ഡല്‍ഹിയിലാണ് വാഹനം പ്രദര്‍ശിപ്പിച്ചത്.
വിഷന്‍ ഐഎന്‍ എത്തുന്നത് ഫോക്‌സ് വാഗന്‍ mqb a0 in പ്ലാറ്റ്‌ഫോമിലായിരിക്കും. റീസൈക്കിള്‍ഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് റൂഫ് ലൈന്‍ തുടങ്ങി പ്രകൃതിയോട് ഇണങ്ങിയ നിര്‍മാണരീതികളിലാണ് വിഷന്‍ ഐഎന്‍ നിര്‍മ്മിച്ചത്. വാഹനം നാലുപേര്‍ക്ക് സഞ്ചരിക്കാവുന്ന ചെറു എസ് യുവിയാണ്.
വാഹനത്തിന് കരുത്തേകുന്നത് 148 ബിഎച്ച്പി പവര്‍ ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടിഎസ്ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ്. 4256 എംഎം നീളവും 2671 എംഎം വീല്‍ബേസുമാണ് ഈ വാഹനത്തിന് നല്‍കിയത്.
സ്‌കോഡ സിഗ്‌നേച്ചര്‍ ഗ്രില്ല്, ട്വിന്‍ പോഡ് എല്‍ഇഡി ഹെഡ്ലാമ്പ്, ഇതിന് തൊട്ടുതാഴെയായി ഫോഗ്ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ് തുടങ്ങിയവയാണ് മുന്‍വശത്ത് നല്‍കിയത്.