ഇന്ത്യൻ വിപണിയിൽ സ്കോഡയുടെ ഏറ്റവും ജനപ്രിയ സെഡാനാണ് റാപ്പിഡ്. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്കനുസൃതമായി പരിഷ്ക്കരിച്ചതു മുതൽ മോഡലിനായി ആവശ്യക്കാരേറെയാണ്. റാപ്പിഡിന്റെ വില നിർണയമാണ് റാപ്പിഡിന് ഇന്ത്യയില്‍ ജനപ്രീതി വർധിപ്പിച്ചത്. 2021 മാർച്ച് മാസത്തിൽ 903 യൂണിറ്റുകളാണ് സ്കോഡയ്ക്ക് നിരത്തിലെത്തിക്കാൻ കഴിഞ്ഞത്. വാർഷിക അടിസ്ഥാനത്തിൽ റാപ്പിഡ് 402 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വെറും 180 യൂണിറ്റ് സെഡാൻ മാത്രമാണ് കമ്പനിക്ക് വിറ്റഴിക്കാൻ സാധിച്ചത്. പ്രതിമാസ കണക്കിലും 47 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021 ഫെബ്രുവരിയിൽ സ്കോഡ 614 യൂണിറ്റ് കാറുകൾ വിറ്റു.
നിലവിൽ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന സി-സെഗ്മെന്റ് സെഡാനാണ് സ്കോഡ റാപ്പിഡ്. 7.79 ലക്ഷം രൂപയുടെ അടിസ്ഥാന വിലയ്ക്കാണ് വാഹനത്തെ കമ്പനി വിപണിയിൽ പരിചയപ്പെടുത്തിയിരിക്കുന്നത്