പുതിയ മാറ്റങ്ങളുമായി സ്‌കോഡ റാപ്പിഡ് സെഡാന്‍ എത്തുന്നു. പുതിയ പെട്രോള്‍ എന്‍ജിനുമായാണ് വാഹനം എത്തുന്നത്. 1.6 ലിറ്റര്‍, 4 സിലിണ്ടര്‍, എംപിഐ മോട്ടോറിന് പകരം ബിഎസ് 6 പാലിക്കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടിഎസ്ഐ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് റാപ്പിഡ് സെഡാനില്‍ നല്‍കിയത്.
പുതിയ മോട്ടോര്‍ 110 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്നതാണ്. വാഹനത്തില്‍ ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കിയേക്കുമെന്നും സൂചനയുണ്ട്.
രണ്ട് വേര്‍ഷനുകളിലാണ് വാഹനത്തെ പ്രദര്‍ശിപ്പിച്ചത്. റാപ്പിഡ് സെഡാന്റെ മാറ്റ് കണ്‍സെപ്റ്റ്, മോണ്ടി കാര്‍ലോ എന്നീ രണ്ട് വേര്‍ഷനുകളാണ്. റാപ്പിഡ് സെഡാനില്‍ പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ നല്‍കുന്നതായിരിക്കും.