സ്‌കോഡയുടെ കോംപാക്ട് എസ്‍യുവി കുഷാഖ് വിപണിയില്‍

ഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ കോംപാക്ട് എസ്‍യുവി കുഷാഖ് വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യ 2.0 പ്രോജക്‌ടിന്റെ ഭാഗമായി സ്‌കോഡ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ കാറാണ്‌ കുഷാഖ്‌. സ്‌മാര്‍ട്ഫോണ്‍ ഇന്റഗ്രേഷന്‍ സാധ്യമാകുന്ന രണ്ട്‌ ആധുനിക ഇന്‍ഫോടെയ്‌ന്‍മെന്റ്‌ സംവിധാനങ്ങള്‍, രണ്ട്‌ പെട്രോള് എന്‍ജിനുകള്‍, ശ്രദ്ധേയമായ ഡിസൈന്‍, ഉയര്‍ന്ന നിലവാരത്തിലുള്ള സൗകര്യങ്ങള്‍, നിരവധി സുരക്ഷാ സവിശേഷതകള്‍ എന്നിവയാണ്‌ സ്‌കോഡ കുഷാഖിന്റെ പ്രത്യേകതകള്‍.

ജൂലൈ മുതലാണ്‌ കുഷാഖ്‌ വിപണിയില്‍ ലഭ്യമാകുക. ജൂണ്‍ മുതല്‍ ബുക്ക്‌ ചെയ്യാം. ഇന്ത്യയിലെ വികസനവും ഉല്‍പാദനവും സംബന്ധിച്ച്‌ 95 ശതമാനം പ്രാദേശികവല്‍ക്കരണ നില കൈവരിക്കാന്‍ സ്‌കോഡ അതിന്റെ പൂനെ പ്ലാന്റില്‍ ഒരു പുതിയ എം.ക്യു.ബി. ഉത്‌പാദന ലൈന്‍ സ്‌ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

2021 ജനുവരിയിലാണ് സ്കോഡ പുതിയ എസ്‌യുവിയ്ക്ക് കുഷാഖ് എന്ന് പേര് ഉറപ്പിച്ചത്. കോസ്‍മിക്ക്, ക്ലിക്ക് എന്നീ പേരുകളാണ് ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ ഇന്ത്യയ്ക്കായുള്ള എസ്‌യുവിയ്ക്ക് ഒരു ഇന്ത്യൻ തനിമയുള്ള പേര് നൽകണമെന്ന് സ്കോഡ തീരുമാനിച്ചു.ആറ്‌ സ്‌പീഡ്‌ മാനുവല്‍ ഗിയര്‍ബോക്‌സ്, ആറ്‌ സ്‌പീഡ്‌ ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷന്‍, ഏഴ്‌ സ്‌പീഡ്‌ ഡി.എസ്‌.ജി ട്രാന്‍സ്‌മിഷന്‍ ഓപ്‌ഷനുകളും കുഷാഖിനുണ്ട്.

Top