സ്‌കോഡ അവതരിപ്പിക്കുന്ന പുതിയ സെവന്‍ സീറ്റര്‍ എസ്.യു.വി കൊഡിയാക് ഒക്ടോബര്‍ 4ന് എത്തുന്നു.
ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ നിരയില്‍ പുറത്തിറങ്ങുന്ന ആദ്യ സെവന്‍ സീറ്റര്‍ എസ്.യു.വിയായിരിക്കുമിത്.
ഫോക്‌സ്വാഗണ്‍ ഗ്രൂപ്പിന്റെ എംക്യൂബി പ്ലാറ്റ്‌ഫോമിലാണ് കൊഡിയാക്കിന്റെ നിര്‍മാണം.
6.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സിസ്റ്റത്തിനൊപ്പം അകത്തളം കൂടുതല്‍ പ്രീമിയം രൂപത്തിലായിരിക്കും ഉണ്ടാവുക.
63 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. ബൂട്ട് സ്‌പേസ് 270 ലിറ്ററാണ്, പിന്‍സീറ്റ് മടക്കിയാല്‍ ഇത് 2005 ലിറ്ററാക്കി ഉയര്‍ത്താനും സാധിക്കും.
ടിഗ്വാന് സമാനമായി 1968 സിസി ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്.
3500-4000 ആര്‍പിഎമ്മില്‍ 148 ബിഎച്ച്പി പവറും 1750-3000 ആര്‍പിഎമ്മില്‍ 340 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍.
നാല് വീലിലേക്കും ഒരുപോലെ പവര്‍ എത്തും. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. സുരക്ഷയിലും സര്‍വ ശക്തനായാണ് കൊഡിയാക്ക്.